അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും രഹസ്യമായി ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ പരാജയം കാണാൻ ബിജെപിയിലെ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നു. തന്നെ ഹിന്ദു വിരുദ്ധനെന്ന് വിശേഷിപ്പിച്ച് ഗുജറാത്തിലെ നഗരങ്ങളിൽ പോസ്റ്റർ പതിച്ചവർ ചെകുത്താന്റെ സന്തതികളാണെന്നും കെജ്രിവാള് പറഞ്ഞു.