
വയനാട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി ആട് ഷമീര്‍ നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയെന്ന് പോലീസ്. ബേക്കല്‍, മേല്‍പ്പറമ്പ്, താമരശേരി പോലീസ് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്.ബേക്കല്‍ സ്റ്റേഷന് പരിധിയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചതും മേല്‍പ്പറമ്പില്‍ തട്ടിക്കൊണ്ടുപോകല്‍, മംഗലാപുരത്തുനിന്ന് സ്വര്‍ണക്കടത്ത്, ലഹരിമരുന്ന് കടത്ത് എന്നിവയിലും കേസുണ്ട്. ഇയാളുടെ കീഴില്‍ ക്വട്ടേഷന്‍ സംഘം പ്രവര്ത്തിക്കുന്നുണ്ടെന്ാണ് പോലീസിനു ലഭിച്ച വിവരം.താമരശേരി പോലീസിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ കാസര്‍ഗോഡ് പോലീസ് ഷമീറിനെ കസ്റ്റഡിയില്‍ വാങ്ങും.

