കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിലെ ബാറിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന ജിം നിസാം ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടാനായിട്ടില്ല.വാക്കുതർക്കത്തിനിടെ റിയാസിന് കത്തികൊണ്ടു വയറ്റിൽ ആഴത്തിലുളള കുത്തേൽക്കുകയായിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വളപട്ടണം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
Trending
- മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ മെഗാ ഇഫ്താർ വെള്ളിയാഴ്ച്ച
- പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും, എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു
- KGMOA ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു
- ബഹ്റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
- മതവിദ്വേഷ പരാമര്‍ശം: സിപിഎം നേതാവിനെതിരേ പോലീസ് കേസെടുത്തു
- അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തിൽ; വീണ്ടും കേസ് മാറ്റി റിയാദ് കോടതി
- ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പൊലീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം
- പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണി