കൊച്ചി: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന ലിജി (40) എന്ന സ്ത്രീയാണ് മരിച്ചത്. പ്രതിയായ മഹേഷിനെ (42) പൊലീസ് പിടികൂടി. ഇയാൾ ലിജിയുടെ മുൻ സുഹൃത്താണ്. ആശുപത്രിയിലെ നാലാം നിലയിൽ വച്ചാണ് ആക്രമണം നടന്നത്.ആശുപത്രിയിൽ വച്ച് ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. ലിജിയെ മഹേഷ് പല തവണ കുത്തിയതായാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് തന്നെ ലിജി മരിക്കുകയായിരുന്നു. മഹേഷ് ആശുപത്രിയിൽ ആയുധവുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു