മനാമ: സ്മാർട്ട് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ പാസ് കുവൈറ്റും ബഹ്റൈൻ കാർ പാർക്കിംഗ് കമ്പനിയും തമ്മിൽ ധാരണയായി. കുവൈറ്റിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വികസിപ്പിച്ച ആദ്യത്തെ കമ്പനിയാണ് പാസ്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്വയം സംവിധാനത്തിലൂടെ രേഖപ്പെടുത്തുകയും അതുവഴി രാജ്യത്തെവിടെയും വാഹനങ്ങൾ വേഗത്തിലും എളുപ്പത്തിലും പാർക്ക് ചെയ്യാനും കഴിയുന്ന സംവിധാനമായിരിക്കും നിലവിൽ വരുക.
ഇത് ആദ്യം അദ്ലിയയിലെ ദ ടെർമിനൽ കാർ പാർക്കിങ് ഏരിയയിലാണ് നടപ്പാക്കുക. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.