മനാമ: നബിഹ് സാലേഹിൽ 300 കിലോയോളം ചെമ്മീനുമായി 44 കാരനെ അറസ്റ്റുചെയ്തതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന തീര സംരക്ഷണ സേനയുടെ പട്രോളിംഗ് സംഘമാണ് അറസ്റ്റു ചെയ്തത്. ട്രോൾ വലകൾ ഉൾപ്പെടെയാണ് പിടിക്കപ്പെട്ടത്.
നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് കോസ്റ്റ് ഗാർഡ് കമാൻഡർ കൂട്ടിച്ചേർത്തു.