കോട്ടയം: റെയില്വേ സ്റ്റേഷനില്നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്നിന്ന് യാത്രക്കാരിയുടെ സ്വര്ണമാല കവര്ന്ന കേസില് പ്രതി പിടിയില്. അസം സ്വദേശിയായ അബ്ദുള് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. ക്രിസ്മസ് ദിനത്തില് രാത്രി 11.30-ഓടെ കോട്ടയം റെയില്വേ സ്റ്റേഷനില്വെച്ചാണ് ഇയാള് ട്രെയിന് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്ഫോമില്നിന്ന് ട്രെയിന് നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് വിന്ഡോ സീറ്റിലിരിക്കുകയായിരുന്ന തൃശ്ശൂര് സ്വദേശിനിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്ഫോമില് നില്ക്കുകയായിരുന്ന പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് മാല കവരുകയായിരുന്നു. തുടര്ന്ന് മാലയുമായി ഇയാള് സ്റ്റേഷനിലൂടെ നടന്നുപോകുന്നതും സിസിടിവി ക്യാമറയില് പതിഞ്ഞിരുന്നു. അതേദിവസം തന്നെ അമൃത എക്സ്പ്രസില് ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്ഫോണും ഇയാള് മോഷ്ടിച്ചു. തുടര്ന്ന് രണ്ട് യാത്രക്കാരുടെയും പരാതിയില് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയെ പിടികൂടിയത്. ശബരിമല തീര്ഥാടനകാലമായതിനാല് സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരുവര്ഷമായി ഇയാള് കാഞ്ഞിരപ്പള്ളിയില് പെയിന്റിങ് തൊഴിലാളിയാണെന്നും പോലീസ് അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി