മനാമ: കഴിഞ്ഞ മുപ്പത്തഞ്ച് വർഷത്തിലധികമായി ബഹ്റൈനിലുള്ള വടകര, നാദാപുരം റോഡ് സ്വദേശി മഠത്തിൽ പൊയിൽ അബ്ദുൽ റഷീദ് മരണപ്പെട്ടു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്നു. സൈപ്രസ് നിർമ്മാണ കമ്പനിയായ ജി.പി.സെഡിൽ (G. P. ZACHARIADES LTD.) ഇരുപത് വർഷത്തോളം ടൈം കീപ്പർ ആയി ജോലി ചെയ്തിരുന്നു. പിന്നീട് മനാമ സൂഖിൽ ഒരു ഇലക്ട്രോണിക്സ് കട നടത്തി വരികയായിരുന്നു. ഭാര്യ സമീറ. മക്കൾ ഫിജിൻ റഷീദ്, ഫീമ റഷീദ്, മുഹമ്മദ് ഫിസാൻ റഷീദ്. കെ.എം.സി.സി. യുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകും.


