
മനാമ: സൽമാനിയ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഏറെക്കാലം ചികിത്സയിൽ ആയിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി. ഐസിആർഎഫ്, ഹോപ്പ് ബഹ്റൈൻ, ബിഡികെ എന്നീ സംഘടനകളും ഇദ്ദേഹത്തിനെ സഹായിക്കാൻ ഉണ്ടായിരുന്നു.
ബഹ്റൈനിൽ 3 വർഷം മുന്നേ എത്തി വിസിറ്റ് വിസയിൽ നിന്ന് ജോബ് വിസയിലേക്ക് മാറാനുള്ള പ്രയാസം കാരണം നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ച് സൽമാനിയ ഐസിയൂവിലും പിന്നീട് വാർഡിലുമായി ചികിത്സയിലായിൽ കഴിയവെ സഹായത്തിനുണ്ടായിരുന്ന സുഹൃത്ത് റഹീം വിവരങ്ങൾ മനസ്സിലാക്കി, ഐസിആർഎഫ് ഹോസ്പിറ്റൽ കാര്യങ്ങളുടെ ചുമതലക്കാരനും ബിഡികെ ബഹ്റൈൻ ചെയർമാനുമായ കെ. ടി. സലിം ഇദ്ദേഹത്തിന്റെ കുടുംബത്തെ ബന്ധപ്പെടുകയും തുടർന്ന് കുടുംബത്തിന്റെ അപേക്ഷ പ്രകാരം ബഹ്റൈൻ ഇന്ത്യൻ എംബസി നാട്ടിലേക്ക് കൊണ്ട് പോകാനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഹോപ്പ് ബഹ്റൈൻ പ്രതിനിധികളായ ഷാജി മുത്തല, ഫൈസൽ പാട്ടാണ്ടി, സാബു ചിറമ്മൽ, ഷാജി ഇളമ്പിലായി എന്നിവർ ഹോസ്പിറ്റലിലും നാട്ടിലേക്ക് പോകുന്നതിനും സഹായങ്ങൾ നൽകി.
കോഴിക്കോട് എയർപോർട്ടിൽ നിന്നും പയ്യന്നൂർ സർക്കാർ ആശുപത്രിയിലേക്ക് നോർക്ക ആംബുലൻസ് ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെല്പ് ഡസ്ക്ക് വഴി ഏർപ്പാടാക്കിയിരുന്നു.


