മനാമ: ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട അടൂർ പരുത്തിപ്പാറ മലമുറ്റത്ത്, വടക്കെടത്തു കാവ് തോമസ് പ്രിൻസ് (ഷീൻ, 48) ബഹ്റൈനിൽ നിര്യാതനായി. ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിലെത്തി വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായി. തുടർന്ന് ബി.ഡി.എഫിലും പിന്നീട് അവാലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം മെമ്പർഷിപ്പ് സെക്രട്ടറിയാണ്. സിത്രയിലെ റം ട്രേഡിങ് ജീവനക്കാരനായിരുന്നു. ഭാര്യ: സുജ (മിനിസ്ട്രി ഓഫ് ഹെൽത്ത്). മക്കൾ: ക്രിസ്റ്റി (11ാം ക്ലാസ്സ്), ഷെറിൽ (നാലാം ക്ലാസ്സ്), കൈഡൻ (രണ്ട് വയസ്സ്). മൃതദേഹം നാട്ടിലേക്ക്കൊണ്ട് പോകാനുള്ള ക്രമീകരണം ചെയ്തു വരുന്നു.
Trending
- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
