റിയാദ് : മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവസാനസമയം കടുത്ത ആസ്ത്മ രോഗവും പ്രവേഹവും അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തോടൊപ്പം കോവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE