മനാമ : കർണ്ണാടക ഉഡുപ്പി സ്വദേശിയും ബഹ്റൈൻ അശ്റഫ്’സ് കമ്പനിയിൽ അകൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തു വന്ന പൂർണ്ണാനന്ദനായിക് ( 33) മരണപെട്ടു.. വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി കഴിഞ്ഞു റൂമിൽ എത്തിയതിന് ശേഷം രാത്രിയോടെ അസ്വസ്ഥത അനുഭപെടുകയായിരുന്നു. അഷ്റഫ്”സ് ൽ ഏഴ് വർഷമായി അകൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തു വരികയാണ്. വൈക്കെ ഗ്രൂപ്പ് ഏതാനും മാസങ്ങൾക്ക് മുൻപ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ്ൽ അഷ്റഫ് സ് ടീമിനെ നയിച്ചത് പൂർണ്ണാനന്ദ ആയിരുന്നു. നല്ലരു ക്രിക്കറ്റ് കളിക്കാരനും, ബഹ്റൈനിൽ വലിയൊരു സൗഹൃദ വലയവുമുള്ള വനുമായ പൂർണ്ണനന്ദ നായിക്കിന്റെ മരണ വാർത്ത അറിഞ്ഞു ബഹ്റൈന്റെ വിവിധ മേഖലയിൽ നിന്നും ധാരാളം പേർ സൽമാനിയ മോർച്ചറിയിൽ വൈകീട്ട് നാല് മണിക്ക് ഏർപ്പെടുത്തിയ പൊതു ദർശനത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ശനിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഭാര്യ ശ്യാമള പൂർണ്ണ ഗർഭിണിയാണ്. തന്റെ ആദ്യ കണ്മണിയെ കാണുന്നതിന് തൊട്ടു മുൻപ് ഉണ്ടായ പൂർണ്ണാനന്ദയുടെ പെട്ടന്നുള്ള വേർപാടിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരായ മലയാളികൾ അടക്കമുള്ള അഷ്റഫ് സ് ജീവനക്കാർ