ഫുജൈറ: യുഎഇയിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി എട്ട് മണിയോടെയാണ് ഫുജൈറയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്.
വർഷത്തിൽ രണ്ടോ മൂന്നോ തവണ നേരിയ ഭൂചലനം അനുഭവപ്പെടാറുണ്ട്. എന്നാൽ, ഇതുമൂലം ആളപായമോ നാശനഷ്ട്ടങ്ങളോ ഉണ്ടാകാറില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.