ഗോവ: ഹോട്ടലിലെ കാഷ്യറെ ആക്രമിക്കാൻ ശ്രമിച്ച ദമ്ബതികളെ തടഞ്ഞ മലയാളി യുവാക്കള്‍ക്കെതിരെ ആക്രമണം. ഞായറാഴ്ച 11മണിയോടെ ഗോവയിലെ പോര്‍വോറിലാണ് സംഭവം നടന്നത്. കാഷ്യറെ ദമ്ബതികള്‍ അടിക്കുന്നത് കണ്ട മലയാളി യുവാക്കള്‍ ഇത് തടയാൻ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇവരെയും ആക്രമിക്കുകയായിരുന്നു. ആക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദമ്ബതികള്‍ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. മലയാളിയായ ശ്യം കൃഷ്ണയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കെതിരെ ക്രിമിനില്‍ കേസ് ഉള്‍പ്പെടെ ചുമത്തിയതായി നോര്‍ത്ത് ഗോവ എസ് പി നിധിൻ വത്സണ്‍ പറഞ്ഞു.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി