മനാമ: കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ഹൃദയാഘാതം മൂലം ബഹറൈനില്‍ മരിച്ചു. ബഹ്റൈനിൽ ഫ്ലെക്സി വിസയില്‍ ജോലി ചെയ്തു വരുകയായിരുന്നു . നേരത്തെ ബഹറൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ജയ്ത ധര്‍മരാജ്, പാര്‍വതി (8) , രോഹിത് (4) എന്നിവര്‍ മക്കളാണ്. ഭൗതിക ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ICRF ന്റെ സഹായത്താല്‍ കെ.ടി. സലീമിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. അനീഷിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.

