വൈക്കം: കെ.എസ്.ഇ.ബി. തലയാഴം ഡിവിഷനിലെ ലൈന്‍മാനെയും കരാര്‍ ജീവനക്കാരനെയും ആക്രമിച്ച കേസില്‍ അച്ഛനും മക്കളും അറസ്റ്റില്‍. വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷാ വീട്ടില്‍ സന്തോഷ് (50), മക്കളായ അര്ജുന് (21), അനൂപ് കുമാര്‍ (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. സന്തോഷും അര്ജുനുംചേര്ന്ന് കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ കെ.എസ്.ഇ.ബി. ഓഫീസിലെ ലൈന്മാന് ഹരീഷിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ വീട്ടിലെ വൈദ്യുതിബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചിരുന്നു. എന്നാല്‍, ഇവര്‍ വീണ്ടും വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായറിഞ്ഞാണ് പരിശോധനയ്ക്കെത്തിയ ഹരീഷിനെ ഇവര്‍ ആക്രമിച്ചത്. ഇതിനുശേഷം അടുത്തദിവസം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തിയ കരാര്‍ ജീവനക്കാരനെ, അനൂപ് കുമാര്‍ വീട്ടിലുണ്ടായിരുന്ന നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് വൈക്കം പോലീസ് കേസ് എടുത്തു. എസ്.എച്ച്.ഒ. കെ.ആര്.ബിജു, എസ്.ഐ. ദിലീപ് കുമാര്‍, ഷിബു വര്‍ഗീസ്, വിജയപ്രസാദ്, സത്യന്, സി.പി.ഒ.മാരായ സുദീപ്, രജീഷ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാന്‍ഡുചെയ്തു.


