മസ്കത്ത്: മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യം റോയൽ ഒമാൻ പോലീസ് (ആർഒപി) പിടികൂടി. ബൗഷർ വിലായത്തിലെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് 5,000 കുപ്പി മദ്യം ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെന്റ് പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചു.
അറസ്റ്റിലായവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.