മനാമ: കേരളം കണ്ട മഹാദുരന്തത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും പ്രയാസത്തിൽ ഇരിക്കുന്നവർക്ക് ഐക്യദാർഢ്യം അറിയിക്കുവാനുമായി ബഹ്റൈൻ നവകേരള നടത്തിയ അനുശോചനയോഗം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുകയുണ്ടായി. പ്രസിഡണ്ട് എൻ. കെ ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ദുരന്ത ബാധിതർക്കൊരു കൈത്താങ്ങായി ഒരു ഭവനം നിർമ്മിച്ചു നൽകാനുള്ള തീരുമാനം പ്രസിഡന്റ് യോഗത്തെ അറിയിച്ചു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജോ. സെക്രട്ടറി എം. സി പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ ദാസ് നന്ദിയും പറഞ്ഞു.
Trending
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി
- ‘മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ ഏറാൻമൂളി’: മാവോയിസ്റ്റ് സോമൻ
- 19 കാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം
- ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവുംലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു.