അടിമാലി: നടുറോഡിൽ കാട്ടാനക്കൂട്ടം വഴിതടഞ്ഞതിനാൽ പനിബാധിച്ച് അവശനായിരുന്ന നവജാത ശിശു കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അടിമാലി പഞ്ചായത്തിലെ പാട്ടയിടമ്പുകുടി ആദിവാസി കോളനിയിലെ രവി-വിമല ദമ്പതികളുടെ 22 ദിവസം പ്രായമായ ആൺകുഞ്ഞാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്.
മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പനി വർദ്ധിച്ചിരുന്നു. പാട്ടയിടമ്പുകുടി വനത്തിനുള്ളിലാണ് ഇവർ താമസിക്കുന്നത്. വനത്തിനുള്ളിലെ മണ്‍പാതയിലൂടെ വേണം കുടിയിലെത്താന്‍.