ന്യൂഡൽഹി : പാർലമെൻറ് വളപ്പിലെ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൻെറ ആറാം നിലയിലാണ് തീ പിടിച്ചത്. ഫയർഫോഴ്സിൻെറ അഞ്ച് യൂനിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നതായി വാർത്താ ഏജൻസി അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.


