അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തില്‍ 8 പേര് മരിച്ചു. അഹമ്മദാബാദ് നവരംഗ് പുരയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല്പതോളം രോഗികളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അഗ്നിരക്ഷാ സേനയും ദുരന്ത നിവാരണ സേനയും നേതൃത്വം നല്കുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രി വിഷയത്തില്‍ അനുശോചനം അറിയിച്ചു
റിപ്പോർട്ട് .കൃഷ്ണ പ്രസാദ്