മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വയനാട് ദുരന്തത്തിൽ അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ഹംസ മേപ്പാടി സംസാരിച്ചു. വയനാട്ടിലുണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കുന്നതിന് മുൻകരുതലുകൾ ആവശ്യമാണെന്നും അനിയന്ത്രിതമായ പ്രകൃതി ചൂഷണം സ്വതവേ ദുർബലമായ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് ഭീഷണിയാണെന്നും ഇതിന്റെ ദുരിതമനുഭവിക്കേണ്ടി വരിക സാധാരണ മനുഷ്യരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഒ.ഐ.സി.സി പ്രതിനിധികളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സാമൂഹിക പ്രവർത്തകരായ അസീൽ അബ്ദുറഹ്മാൻ, മജീദ് തണൽ, ഐ.വൈ.സി.സി പ്രതിനിധി ഫാസിൽ വട്ടോളി, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ, വൈ ഇർഷാദ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച് എ.എം ഷാനവാസ് വിശദീകരിച്ചു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമായി മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചു. സഹായ പദ്ധതിയെ കുറിച്ച് ഫ്രന്റ്സ് എക്സിക്യൂട്ടീവ് അംഗം എ. അഹ്മദ് റഫീഖ് വിശദീകരിച്ചു. എക്സിക്യൂട്ടീവ് അംഗം സി. ഖാലിദ് സ്വാഗതമാശംസിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിക്കുകയും ആക്ടിങ് പ്രസിഡന്റ് സമീർ ഹസൻ സമാപനം നിർവഹിക്കുകയും ചെയ്തു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി അനുശോചനംനേരുകയും പ്രാർഥന നിർവഹിക്കുകയും ചെയ്തു. അനീസ് വി.കെ, ഗഫൂർ മൂക്കു തല, അബ്ദുൽ ജലീൽ, ലത്തീഫ് കടമേരി, അബ്ദുൽ ഹഖ്, മുഹമ്മദ് മുഹ്യുദ്ദീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.