തിരുവനന്തപുരം: ആറുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി അതിവേഗ പോക്സോ കോടതി. വെള്ളറട കരിക്കമാങ്കോട്കോണം മണ്ണാങ്കോണം തെക്കുംകര പുത്തൻവീട്ടിൽ വെട്ടുകത്തി വിജയൻ എന്ന വിജയൻ (55) നെയണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ആറ് വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ജഡ്ജി എസ് രമേശ് കുമാർ ശിക്ഷവിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണം. ഇല്ലായെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം എന്ന് വിധിന്യായത്തിൽ പ്രസ്താവിക്കുന്നു. നെയ്യാർ ഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി. 2018 മാർച്ച് 17 ലാണ് കേസിനാസ്പദമായ സംഭവം. ചെരിഞ്ഞാംകോണം പള്ളിയിൽ പ്രതിയുടെ ഓട്ടോറിക്ഷയിൽ ബന്ധുക്കളുമൊത്ത് പള്ളിവികാരിയെ കാണാൻ പോയ കുട്ടിയെ ബന്ധുക്കൾ പോയശേഷം ഓട്ടോയിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
Trending
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു




