പത്തനംതിട്ട: യുവതിയെ മദ്യംനല്‍കി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനു, ഇയാളുടെ സുഹൃത്തായ ഉമേഷ് എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രവാസിയായ തിരുവല്ല സ്വദേശിനി നല്കിയ പരാതിയിലാണ് പോലീസ് നടപടി. ജൂലായ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വിദേശത്തുവെച്ച് പരിചയപ്പെട്ട ബിനു അന്നേദിവസം തിരുവല്ല കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിലെത്തിയ യുവതിക്ക് മദ്യവും നല്കി. ഇരുവരും മദ്യപിക്കുന്നതിനിടെയാണ് ബിനുവിന്റെ സുഹൃത്തായ ഉമേഷും മുറിയിലേക്കെത്തിയത്. പിന്നാലെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുസുഹൃത്ത് വഴിയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാട്സാപ്പ് ഗ്രൂപ്പുകളിലും ചില അശ്ലീലവെബ്സൈറ്റുകളിലും യുവതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി സുഹൃത്ത് വിളിച്ചറിയിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്നത് ഹോട്ടലില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന് യുവതിക്ക് ബോധ്യമായി. തുടര്‍ന്ന് ഇക്കാര്യം ബിനുവിനോട് ചോദിച്ചപ്പോള്‍ അബദ്ധത്തില്‍ ലീക്കായിപ്പോയെന്നാണ് ഇയാള്‍ മറുപടി നല്‍കിയതെന്നും പരാതിയിലുണ്ട്. ഇതിനുപിന്നാലെയാണ് യുവതി പോലീസിനെ സമീപിച്ചത്. അതേസമയം, യുവതി പോലീസിനെ സമീപിച്ചതറിഞ്ഞ് പ്രതികളായ രണ്ടുപേരും വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ക്കെതിരേ പീഡനം, വിശ്വാസവഞ്ചന, അശ്ലീലദൃശ്യം പകര്‍ത്തി പങ്കുവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Trending
- രാസലഹരി വില്‍പ്പന: രണ്ടു ടാന്‍സാനിയന്‍ പൗരരെ പഞ്ചാബില്‍നിന്ന് കേരള പോലീസ് പിടികൂടി
- ബഹ്റൈന്‍ നേവല്‍ ഫോഴ്സ് സുഹൂര്‍ വിരുന്ന് നടത്തി
- കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര് ബിന്ദു; പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
- പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- മണ്ണൂരില്‍ വീടിന്റെ പൂട്ട് പൊളിച്ച് 30 പവനും 2 ലക്ഷവും കവര്‍ന്നു
- വ്യാജ വാഹനാപകടകേസെടുത്ത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം; എസ്ഐക്കെതിരെ കേസ്
- കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയുംകുടുക്കിയതല്ല’; എസ്എഫ് ഐ ആരോപണം തള്ളി പൊലീസ്
- ബോക്സിങ് പരിശീലകന് എംഡിഎംഎയുമായി പിടിയിൽ