ലക്നൗ: ഉത്തർപ്രദേശിൽ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നകേസിൽ അറസ്റ്റിലായ ലവ്ലേഷ് തിവാരി ബജ്രംഗ്ദള് നേതാവാണെന്ന് റിപ്പോര്‍ട്ട്.ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലിലെ വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ടുചെയ്തത്.കൊലപാതകങ്ങൾക്കുശേഷം അക്രമിസംഘത്തിൽ ഉള്ളവർ ജയ് ശ്രീറാം വിളിക്കുകയും ചെയ്തിരുന്നു.എന്നാൽ, ലവ്ലേഷ് തിവാരി തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയെന്നുമാണ് പിതാവ് യാഗ്യ തിവാരി പറയുന്നത്.കുടംബത്തോട് ഒരു ബന്ധവും ഇല്ലെന്നും വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തുന്നതെന്നും യാഗ്യ പറഞ്ഞു.അറസ്റ്റിലായ സണ്ണി ഹമീര്‍പുര്‍ ജില്ലയിൽ പെൺകുട്ടികളെ ശല്യം ചെയ്തതുൾപ്പടെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.അതേസമയം, പൊലീസോ,ഗുണ്ടകളോ തന്നെ വെടിവച്ചുകൊല്ലുമെന്ന് 19 വർഷം മുമ്പ് അതിഖ് അഹമ്മദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നു.
Trending
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
- കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം; നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്കാരം എം. എം. എസ്. ഇബ്രാഹീമിന്
- കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു
