മനാമ: ദീർഘകാലമായി ബഹ്റൈൻ പ്രവാസിയും സാമൂഹ്യസേവന രംഗത്തും പൊതു സമൂഹ്യരംഗത്തും അറിയപ്പെടുന്ന തൃശൂർ ജില്ലയിലെ കൊടകര ഉതനി പറമ്പിൽ യു.വി.ജയിംസ് 60 വയസ്സ് മരണപ്പെട്ടു. ആരോഗ്യപരമായ ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയതായിരുന്നു. ഭാര്യ രാജി ജയിംസ് ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നെഴ്സായി ജോലി നോക്കുന്നു. അത്യാസന്ന നിലയിൽ വിവരം അറിഞ്ഞ ഉടനെ നാട്ടിലേക്ക് പോവാൻ നിൽക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ഭാര്യയുടെ പാസ്പോർട്ട് ഇന്ത്യൻ എംബസിയിൽ പുതുക്കാൻ കൊടുത്തത് ആയിരുന്നെങ്കിലും എംബസി ഉടനെ തന്നെ തത്ക്കാൽ പാസ്പോർട്ട് നൽകിയിരുന്നു. രണ്ട് മക്കൾ, മൂത്ത മകൻ വർഗീസ് ജയിംസ് എം ബി ബി എസിന് ജോർജിയയിൽ പഠിക്കുകയാണ്, മകൾ നാട്ടിൽ എട്ടാക്ലാസ് വിദ്യാർത്ഥിയാണ്. ഇരുപത് വർഷമായി ബഹ്റൈനിലെ പ്രശസ്തമായ ചോയ്സ്&അഡ് വൈസ് കമ്പനിയുടെ മാനോജരായി സേവനം അനുഷ്ടിക്കുകയായിരുന്നു.