കണ്ണൂർ: കണ്ണൂർ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരി പ്രസവിച്ചു. ഉളിക്കൽ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ആശുപത്രിയിലെ ശുചിമുറിയിലേക്ക് പോയപ്പോഴാണ് ആൺകുഞ്ഞ് ജനിച്ചത്.
പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പ്രസവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.