ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ പതിനാറു വയസുള്ള പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. ഉത്തര ഡൽഹിയിലാണ് സംഭവം. വീടിന്റെ ടെറസിൽ വച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. ഒക്ടോബർ 31ന് കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് പി സി ആർ കോൾ ലഭിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തര ഡൽഹിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. എന്നാൽ കുഞ്ഞിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. അതിനു ശേഷം പൊലീസ് പ്രദേശത്തെ സി സി ടി വി ഫൂട്ടേജുകൾ പരിശോധിക്കുകയായിരുന്നു.തുടർന്നു നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. ഏകദേശം എട്ട് – ഒമ്പത് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ അറുപതു വയസുള്ളയാൾ ബലാത്സംഗം ചെയ്തിരുന്നു. എന്നാൽ, പേടി കാരണം അമ്മയോട് ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടു ജോലികൾ ചെയ്ത് കുടുംബം പുലർത്തുന്ന സ്ത്രീയാണ് പെൺകുട്ടിയുടെ അമ്മ.
Trending
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ
- കൊച്ചിയിലെത്തുന്നവര്‍ക്ക് പുതിയ പദ്ധതിയുമായി കെഎംആര്‍എല്‍
- കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു