വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 11ന് തിയേറ്ററുകളിലെത്തും. സലിം കുമാറും വിനീത് ശ്രീനിവാസനും തമ്മിലുള്ള സംഭാഷണ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസ് തിയതി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ദീപാവലിക്ക് റിലീസ് ചെയ്യും. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിമൽ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനീത് ചിത്രത്തിൽ ഒരു വക്കീലായാണ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ആർഷ ചാന്ദിനി ബൈജു, സുധി കോപ്പ, തൻവിറാം, ജോർജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, വിജയൻ കാരന്തൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
മുകുന്ദനുണ്ണി അസോസിയേറ്റ്സിന് വേണ്ടി നവാഗതനായ സിബി മാത്യു അലക്സാണ് സംഗീതം ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ – രാജ്കുമാർ.പി, ആർട്ട് – വിനോദ് രവീന്ദ്രൻ, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി വടക്കേവീട്, മേക്കപ്പ് – ഹസൻ വണ്ടൂർ എന്നിവരാണ് മറ്റ് ക്രൂ അംഗങ്ങൾ.