മനാമ: ഓർത്തഡോക്സ് സഭയുടെ അധിപൻ മോറോൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു.
കൗൺസിൽ പ്രസിഡന്റ് കോശി സാമുവേൽ ബഹുമാനപെട്ട തിരുമേനിക്ക് പൂച്ചെണ്ട് നൽകികൊണ്ട് സ്നേഹാദരങ്ങൾ അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ(WMF) ജന സെക്രെട്ടറി പ്രതീഷ് തോമസ്, ജോയിന്റ് സെക്രട്ടറി സുമേഷ് മാത്തൂർ കമ്മിറ്റി മെമ്പർ ശോഭ ഷാജി, ഷാജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
അഭിവന്ദ്യ തിരുമേനി കാതോലിക്കയായി സ്ഥാനാരോഹണം ചെയ്ത ശേഷമുള്ള പ്രഥമ ബഹ്റൈൻ സന്ദർശനമാണ്.