തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡന പരാതി കെ.പി.സി.സി അന്വേഷിക്കും. ഇതിനായി പാർട്ടി കമ്മീഷനെ നിയോഗിക്കും. രണ്ട് ദിവസത്തിനകം റിപ്പോർട്ട് തേടും.
എൽദോസ് കുന്നപ്പിള്ളി വിവാഹവാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്കൂൾ അധ്യാപികയായ ആലുവ സ്വദേശിനി പരാതി നൽകിയത്. കേസ് ഒത്തുതീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പിന് കോവളം പൊലീസ് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.
എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പീഡന പരാതിയിൽ എൽദോസ് കുന്നപ്പള്ളി മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.