ന്യൂഡൽഹി: ശശി തരൂരിന് പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനം നൽകി കോൺഗ്രസ്. ശാസ്ത്രസാങ്കേതിക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്റെ പേര് നിർദേശിച്ചിട്ടുണ്ട്. ലോക്സഭയിൽ കോൺഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിച്ച ഏക സമിതിയാണിത്. മുൻപ് ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റിയിരുന്നു.
കോണ്ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തരൂരും ഖാർഗേയും പ്രചാരണ വേഗം കൂട്ടി. ഖാർഗെ ബിഹാർ യുപി സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. യുപിയിൽ തന്നെയാണ് തരൂരിന്റെയും പ്രചാരണ പരിപാടികൾ. ഖാർഗെയ്ക്ക് പിസിസികൾ വൻ സ്വീകരണമൊരുക്കുമ്പോൾ തരൂരിനോടുളള അവഗണന തുടരുകയാണ്.