പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് അങ്ങേയറ്റം ക്രൂരവും ഭയാനകവുമാണെന്നും മന്ത്രി പറഞ്ഞു.
കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത മിസിങ് കേസിന്റെ അന്വേഷണത്തിലാണ് ഈ ക്രൂര സംഭവം പൊലീസ് കണ്ടെത്തിയത്. ശക്തമായ നടപടി സ്വീകരിക്കും. ഒരു പരിഷ്കൃത സമൂഹത്തിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ക്രൂരമായ കാര്യമാണിത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.