മഡ്രിഡ്: സ്പാനിഷ് ഇതിഹാസം ഇകെര്‍ കസിയസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. സ്പെയിനിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ കസിയസ് ട്വിറ്ററിലൂടെയാണ് ഞെട്ടിക്കുന്ന വാർത്ത പങ്കുവെച്ചത്. എന്നാൽ ഗായിക ഷക്കീറയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രതിരോധിക്കാനാണ് കസിയസിന്റെ ശ്രമമെന്നും റിപ്പോർട്ടുണ്ട്.
“എല്ലാവരും എന്നെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: ഞാൻ ഒരു സ്വവർഗാനുരാഗിയാണ്,” കസിയസ് ട്വിറ്ററിൽ കുറിച്ചു. മുൻ സ്പെയിൻ ഫുട്ബോൾ ടീം ക്യാപ്റ്റനും കസിയസിന്റെ അടുത്ത സുഹൃത്തുമായ കാർലോസ് പുയോളും കസിയസിന്റെ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തി. “നമ്മുടെ കഥ പറയാന്‍ സമയമായി” പുയോൾ ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കസിയസ് സ്പോർട്സ് ജേണലിസ്റ്റ് സാറാ കാർബോണെറോയെ വിവാഹം ചെയ്തിരുന്നു. 2021ലാണ് ഇരുവരും വിവാഹമോചിതരായത്. ഈ ബന്ധത്തിൽ കസിയസിന് രണ്ട് മക്കളുണ്ട്.