ഡൽഹി: രാജ്യവ്യാപകമായി സിബിഐ നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത് 175 പേർ. 127 കേസുകൾ രജിസ്റ്റർ ചെയ്യുകയും രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചാബ്, ഡൽഹി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പോലീസ് സേന, ഇന്റർപോൾ, എൻസിബി എന്നിവയുമായി സഹകരിച്ചാണ് സിബിഐ റെയ്ഡ് നടത്തിയത്. 6600ഓളം പേരെ പരിശോധിച്ച ശേഷമാണ് 127 കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

