ഭാവ്നഗര്‍: ദേശീയ ഗെയിംസ് പുരുഷ നെറ്റ് ബോളിൽ കേരളത്തിന് തോൽവി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ തെലങ്കാനയോടാണ് തോൽവി. 52-54 ആണ് സ്കോർ. ആദ്യ മത്സരത്തിൽ ബീഹാറിനെ തോൽപ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിൽ റഫറിയുടെ നടപടി മൂലം തിരിച്ചടി നേരിട്ടു. കേരളത്തിന്റെ രണ്ട് പ്രതിരോധ താരങ്ങളെ റഫറി പുറത്താക്കി. ഇതോടെ മത്സരത്തിൽ തെലങ്കാനയ്ക്ക് മേൽക്കൈ ലഭിച്ചു. 11-16, 13-13, 12-12, 16-13 എന്നിങ്ങനെയാണ് നാല് ക്വാര്‍ട്ടറിലെയും സ്കോർ. ഡൽഹിയും തെലങ്കാനയും തമ്മിലുള്ള മത്സരം അപൂർവ സമനിലയിൽ കലാശിച്ചു. ഡൽഹി ബീഹാറിനെ തോൽപ്പിച്ചതോടെ (സ്കോർ: 72-55), ഗ്രൂപ്പ് ബിയിൽ ഡൽഹിക്കും തെലങ്കാനയ്ക്കും പിന്നിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. ഡൽഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ബുധനാഴ്ച ഡൽഹിയെ തോൽപ്പിച്ചാലെ കേരളത്തിന് സെമിയിലെത്താൻ സാധിക്കൂ.
Trending
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു

