ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുന്ന കമ്പനിയായ ഹീറോ മോട്ടോകോർപ്പ്, തങ്ങളുടെ സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. പുതിയ വില ഇന്ത്യയിൽ ഉടൻ പ്രാബല്യത്തിൽ വരും. 1000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. പണപ്പെരുപ്പമാണ് വിലവർധനവിന് കാരണമായതെന്നാണ് കമ്പനി പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി നികത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകളും ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്ന സമയത്താണ് ഈ വില വർധനവ് എന്നത് ശ്രദ്ധേയമാണ്. എല്ലാ മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. 55,450 രൂപ മുതൽ 1,36,378 രൂപ വരെയുള്ള പതിനാല് മോട്ടോർസൈക്കിളുകളും (എക്സ്-ഷോറൂം) 66,250 രൂപ മുതൽ 77,078 രൂപ (എക്സ്-ഷോറൂം) വരെയുള്ള നാല് സ്കൂട്ടറുകളുമാണ് ഹീറോ മോട്ടോകോർപ്പിന് നിലവിൽ ഇന്ത്യൻ വിപണിയിലുള്ളത്.
Trending
- കവളപ്പാറ ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളാണ് ഞാൻ, ആരോപണങ്ങൾ ഉന്നയിക്കുന്നത് ഓർമക്കുറവ് കൊണ്ടാകാം’; എം സ്വരാജ്
- 24 മണിക്കൂറിനിടെ രാജ്യത്ത് 5 മരണം! കേരളത്തിൽ ഒരു മരണം, 80 വയസുള്ള ആൾ മരിച്ചു; രാജ്യത്ത് കൊവിഡ് കേസുകൾ 4000 കടന്നു
- കൊവിഡ് വ്യാപനം: നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്; മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും; ലക്ഷണങ്ങളുള്ള എല്ലാവര്ക്കും പരിശോധന
- ഗതാഗത നിയമലംഘന പിഴകള്‍ കര്‍ശനമാക്കല്‍: ബഹ്റൈന്‍ മന്ത്രിസഭ അവലോകനം ചെയ്തു
- ബലിപെരുന്നാള്‍: ബഹ്റൈന്‍ 30,000ത്തിലധികം അറവുമൃഗങ്ങളെയും 6,800 ടണ്‍ മാംസവും ഇറക്കുമതി ചെയ്തു
- ബഹ്റൈനില്‍ പുതിയ മന്ത്രിയെ നിയമിച്ചു
- വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും 36 മരണം, സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി
- ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല: ഹൈക്കോടതി