ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. “തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നും ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം” ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു. ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് സോനം. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. ആനന്ദ് അഹൂജയുടെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞ്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് മൂവരും. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മകന്റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍. ‘വായു കപൂര്‍ അഹൂജ’ എന്നാണ് കുഞ്ഞിന്റെ പേര്. “ഞങ്ങളുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം പകരുന്ന ശക്തിയുടെ പേരില്‍, അപാരമായ ധൈര്യവും ശക്തിയും ഉള്‍ക്കൊള്ളുന്ന ഹനുമാന്റേയും ഭീമന്റേയും പേരില്‍, പവിത്രവും ജീവന് നല്‍കുന്നതും ശാശ്വതമായി നമ്മുടേതായതുമായ എല്ലാത്തിന്റേയും പേരില്‍, ഞങ്ങളുടെ മകന് വായു കപൂര്‍ അഹൂജയ്ക്കുവേണ്ടി ഞങ്ങള്‍ അനുഗ്രങ്ങള്‍ തേടുന്നു.” ചിത്രത്തിനൊപ്പം സോനം കുറിച്ചു.
Trending
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
