മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനിലെ താമസ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന് ജോയിയെ (27) ആണ് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പാണ് തൊഴില്‍ വിസയില്‍ ഇദ്ദേഹം ഒമാനില്‍ എത്തിയത്. അവിവാഹിതനാണ്. പിതാവ്: ജോബി. മാതാവ്: ഷെര്‍ളി. ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.