അഹമ്മദാബാദ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ സ്കീമുകള്‍ പുനഃസ്ഥാപിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. “ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വലിയ തോതില്‍ തെരുവിലിറങ്ങി. അവരുടെ പ്രധാന ആവശ്യം പഴയ പെന്ഷന് പദ്ധതി നടപ്പിലാക്കുക എന്നതാണ്. ഇന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഞങ്ങള്‍ ഗുജറാത്തില്‍ ഒ.പി.എസ് നടപ്പിലാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു” കെജ്രിവാള് പറഞ്ഞു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍