അർകാൻസസ്: മുൻ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയും ,അർകാൻസസ് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ സാറാ ഹക്കമ്പി സാന്‍ഡേഴ്സ് തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയക്കു വിധേയമായ ശേഷം ശനിയാഴ്ച ആശുപത്രി വിട്ടതായി ഇവരുടെ ഔദ്യോകീക വക്താവ് ജൂഡ്ഡ് ദീരേ അറിയിച്ചു .വെള്ളിയാഴ്ച യായിരുന്നു തൈറോയ്ഡിന് സപീപ മുണ്ടായിരുന്ന ലിംപ്ഫ് നോഡുകൾ വിജയകരമായി നീക്കം ചെയ്തത്.
ശസ്ത്രക്രിയക്ക് ശേഷം താൻ പൂർണമായി ക്യാൻസർ വിമുക്തയായെന്ന് പിന്നീട് ഇവർ മാധ്യമപ്രവർത്തകരെ അറിയിച്ചു. നവംബറിൽ നടക്കുന്ന ഗവർണർ തിരെഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അതിൽ യാതൊരു മാറ്റവും ഇല്ലെന്നും തെരഞ്ഞെടുപ്പു പ്രവത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു .കാൻസറിൻറെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞതിനാൽ പൂർണമായി കാൻസർ മാറിയെന്നും ചികിത്സിക്കുന്ന ഡോക്ടർ പിന്നീട് കൂട്ടിച്ചേർത്തു ഈമാസം ആദ്യമാണ് തൈറോയ്ഡ് ക്യാൻസർ കണ്ടെത്തിയത് .
2017 മുതൽ 2019 വരെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു. 2021 ലാണ് അര്‍ശസ് ഗവർണർ സ്ഥാനാർത്ഥിയാകുമെന്ന പ്രഖ്യാപിച്ചത്. നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണറുടെ കാലാവധി പൂർത്തിയായതിനാലാണ് സാറക് അർക്കൻസാസ് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായതു. ദേശീയപ്രശ്നങ്ങളിൽ ബൈഡന്റെ തെറ്റായ നയങ്ങൾക്കെതിരെയും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും തൻറെ ഓഫീസ് പ്രവർത്തിക്കുമെന്നും സാന്‍ഡേഴ്സ് പറഞ്ഞു.