കണ്ണൂർ: കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി. അഴീക്കല്‍ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. തുടർന്ന് പശുവിനെ ദയാവധം നടത്തി. പശുവിന്‍്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ട്. പശുവിന്‍്റെ ആക്രമണത്തില്‍ 3 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം എച്ചിപ്പാറയില്‍ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചു കൊന്നിരുന്നു. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.
Trending
- ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലോ? സുരേഷ് ഗോപിയോട് മന്ത്രി കെ രാജൻ
- കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു
- ബിഡികെ 100 മത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
- സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു.
- കലണ്ടർ പ്രകാശനം ചെയ്തു
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി വനിതയുടെ ജീവപര്യന്തം തടവ് ശരിവെച്ചു
- ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026 ആദ്യ പതിപ്പ് പ്രകാശനം ചെയ്തു
- ബഹ്റൈനില്‍ കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി

