കൊല്ലം: ഭിന്നശേഷി കുട്ടികളുടെ ചിത്രങ്ങൾ വരച്ചും വരപ്പിച്ചും ചിത്രകലയുടെ വസന്തം തീർത്ത “കളേഴ്സ് ഓഫ് ലൗ” എന്ന ദ്വിദിന പരിപാടിയുടെ സമാപനം മന്ത്രി കെ. എൻ ബാലഗോപാൽ മജീഷ്യൻ മുതുകാടിന്റെ ക്യാരിക്കേച്ചർ വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
മാജിക് അക്കാദമിയും കേരളാ കാർട്ടൂൺ അക്കാദമിയും എക്സോട്ടിക് ഡ്രീംസും സംയുക്തമായി ഭിന്നശേഷി കുട്ടികൾക്കായി മാജിക് പ്ലാനറ്റിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
മാനവികതയുടെ മാതൃകയായി എടുത്തുകട്ടാവുന്ന വലിയ ഒരു സംരംഭത്തിനാണ് മജീഷ്യൻ മുതുകാട് നേതൃത്വം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ഇൻകംടാക്സ് ജോയിന്റ് കമ്മീഷണർ സജീവ് ബാലകൃഷ്ണൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ സുധീർ നാഥ്,മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുത്തു.