ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനം മഹേല ജയവർധനെ രാജിവെച്ചു. മുംബൈ ഇന്ത്യൻസിന്റെയും ഫ്രാഞ്ചൈസിയുടെ യു.എ.ഇ, ദക്ഷിണാഫ്രിക്കൻ ലീഗുകളിലെ ടീമുകളുടെയും ഹെഡ് ഓഫ് പെർഫോമൻസ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് ജയവർധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇതോടെ അടുത്ത സീസൺ മുതൽ മുംബൈ ഇന്ത്യൻസിന് പുതിയ പരിശീലകൻ എത്തും. 2017 മുതൽ ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനാണ്. ജയവർധനെയുടെ കീഴിൽ മുംബൈ മൂന്ന് ഐപിഎൽ കിരീടങ്ങളും നേടി. ഈ വർഷം യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കൻ ലീഗിലും ഫ്രാഞ്ചൈസി ടീമുകളെ വാങ്ങി. ജയവർധനെയ്ക്കായിരിക്കും ഇനി മൂന്ന് ടീമുകളുടെയും ചുമതല. മുംബൈ ഇന്ത്യൻസിലെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസായ സഹീർ ഖാനും സ്ഥാനമൊഴിഞ്ഞു. മൂന്ന് ഫ്രാഞ്ചൈസികളുടെയും ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് ഡെവലപ്മെൻ്റായി അദ്ദേഹം ഇനി പ്രവർത്തിക്കും.
Trending
- അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപവത്കരിച്ചു
- പാകിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്: തെളിവുകൾ കണ്ടെത്തി
- ലോകസുന്ദരിപ്പട്ടം തായ്ലന്റിന്, കിരീടം ചൂടി ഒപാൽ സുചാത ചുങ്സ്രി
- പാലക്കാട് ഒന്നര കിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായിൽ
- ഗുരുദേവ സോഷ്യൽ സൊസൈറ്റി “സമന്വയം 2025” ഈദ് ആഘോഷവും മ്യൂസിക്കൽ കോമഡി ഷോയും, ജൂൺ 5 വ്യാഴാഴ്ച; എം. പി. ഡീൻ കുര്യാക്കോസ് മുഖ്യാതിഥി
- വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
- ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിത എസ്ഐ
- ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ വാദം തള്ളി ഇന്ത്യ; നഷ്ടം സ്ഥിരീകരിച്ച് സംയുക്ത സൈനിക മേധാവി