കോഴിക്കോട്: ആവിക്കല്‍തോടില്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മാസ്റ്ററുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന ഗോവിന്ദന് മാസ്റ്ററുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് സമസ്ത നേതാവും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് ജുമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു
ആവിക്കല്‍തോടിലെ സാധാരണക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്നും അവിടെ മുസ്ലിം സമുദായത്തിന്റെ വേർതിരിവില്ലെന്നും ആവിക്കല്‍ തോട് സന്ദർശനത്തിന് ശേഷം ഖാദി പറഞ്ഞു.