ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെയും ചുറ്റുമുള്ള സ്ഥലത്തിന്റെയും അവകാശം ചോദ്യം ചെയ്ത സിവില്‍ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നു വാരണാസി ജില്ലാ സെഷന്‍സ് കോടതി. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്കിയ ഹര്‍ജികള്‍ക്കെതിരായ അഞ്ജുമാന്‍ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് കോടതി തള്ളി.കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭാഗത്ത് മാ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നത്. വിധിക്കു മുന്നോടിയായി വാരണാസി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. വാരാണസി കമ്മിഷണറേറ്റ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സമാധാനം ഉറപ്പാക്കാന്‍ അതതു പ്രദേശങ്ങളിലെ മതനേതാക്കളുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും പൊലീസ് കമ്മിഷണര്‍ എ സതീഷ് ഗണേഷ് പറഞ്ഞു. ഹര്‍ജികള്‍ പരിഗണിക്കുന്നതു സംബന്ധിച്ച് ഹിന്ദു-മുസ്ലിം കക്ഷികളുടെ വാദങ്ങള്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വിഷയത്തില്‍ വാരാണസി ജില്ലാ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്നു ജൂലൈയില്‍ വ്യക്തമാക്കിയ സുപ്രീം കോടതി പറഞ്ഞു കേസ് ഒക്ടോബര്‍ 20 ലേക്കു മാറ്റിയിരുന്നു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി