പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 11നായിരുന്നു അപർണ ബാലമുരളിയുടെ ജന്മദിനം. ഇതറിഞ്ഞ അണിയറപ്രവർത്തകർ അപർണയ്ക്ക് സെറ്റിൽ പിറന്നാൾ ആഘോഷങ്ങൾ ഒരുക്കി.
കേക്ക് മുറിച്ചാണ് അപർണ സെറ്റിലെ ആളുകൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു. സംവിധായകൻ ഷാജി കൈലാസ്, ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ, ദിലീഷ് നായർ, ജി ആർ ഇന്ദുഗോപൻ, നിർമ്മാതാവ് ടോൾവിൻ കുര്യാക്കോസ്, അപർണയുടെ അമ്മ തുടങ്ങി നിരവധി പേർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അപർണ കാപ്പയിൽ ജോയിൻ ചെയ്തത്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.