ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന നടി സാമന്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മുൻകാലങ്ങളിൽ നടി നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. എന്തുകൊണ്ടാണ് താൻ മോദിയെ പിന്തുണയ്ക്കുന്നതെന്നാണ് നടി വീഡിയോയിൽ വിശദീകരിക്കുന്നത്.
“ഞാൻ എല്ലായ്പ്പോഴും മോദിജിയെ പിന്തുണയ്ക്കുന്ന ആളാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ ശരിക്കും സന്തുഷ്ടയാണ്,” പ്രചരിക്കുന്ന വീഡിയോകളിലൊന്നിൽ സാമന്ത പറഞ്ഞു.
‘ഞാൻ ഒരു മോദി അനുഭാവിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന് രാജ്യത്തെ മികച്ച രീതിയിൽ നയിക്കാൻ കഴിയും. അദ്ദേഹത്തിന്റെ കീഴിൽ രാജ്യത്ത് വലിയ സാമ്പത്തിക പുരോഗതിയുണ്ടാകും,” സാമന്ത മറ്റൊരു വീഡിയോയിൽ പറഞ്ഞു.