കഴക്കൂട്ടം: കഴക്കൂട്ടം ബൈപ്പാസിലെ ടോൾ നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോവളം മുതൽ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയാകാത്ത ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനർനിർണയിക്കേണ്ടത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നാറ്റ് പാക്ക്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ പഠനം നടത്തി നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തിലുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ആണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്