ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ സൈന്യവും പോലീസും ചേർന്ന് മൂന്ന് ഭീകരരെ വധിച്ചു. ഉറി സെക്ടറിലെ കമാൽകോട്ടയിൽ മഡിയാൻ നാനക് പോസ്റ്റിനു സമീപം നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കശ്മീർ റീജിയൺ പോലീസ് ട്വീറ്റ് ചെയ്തു.
അതേസമയം, ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, കരസേനാ മേധാവി മനോജ് പാണ്ഡെ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.